സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം: കണ്ടക്ടർ മോശമായി പെരുമാറി; പൊട്ടിക്കരഞ്ഞ് വിദ്യാർത്ഥിനി

Jaihind Webdesk
Monday, July 8, 2024

 

കോട്ടയം: സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവത്തില്‍ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് വിദ്യാർത്ഥിനി.
കണ്ടക്ടർ മോശമായി പെരുമാറിയെന്നു വിദ്യാർത്ഥിനി പറഞ്ഞു. ആരുടെ കൂടെ കറങ്ങാൻ പോയതാണെന്നു കണ്ടക്ടർ ചോദിച്ചെന്നും വിദ്യാർത്ഥിനി പറഞ്ഞു. സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പേരിൽ വിദ്യാർത്ഥിനിയുടെ സഹോദരൻമാരും ബന്ധുക്കളും ചേർന്ന് കണ്ടക്ടറെ മർദ്ദിച്ചുവെന്നാണ് പരാതി.

എന്നാൽ വിദ്യാർത്ഥിനിയോട് മോശമായി സംസാരിച്ചിട്ടില്ല എന്നാണ് ബസ് കണ്ടക്ടർ പ്രദീപ് പറഞ്ഞിരുന്നത്. കൺസഷൻ കാർഡും യൂണിഫോ മും ഇല്ലാത്തതിനാൽ എസ്ടി തരാൻ പറ്റില്ല യെന്നു മാത്രമാണ് പറഞ്ഞതെന്നായിരുന്നു കണ്ടക്ടർ പറഞ്ഞിരുന്നത്. ഇതിൽ പ്രതികരണവുമായാണ് വിദ്യാർത്ഥിനി മാധ്യമങ്ങളെ കണ്ടത്. കാമുകന്‍റെ കൂടെ കറങ്ങാൻ പോയതല്ലേയെന്നും നിന്നെ കണ്ടാലേ കറങ്ങാൻ പോയതാണെന്നറിയാമെന്നുമാണ് കണ്ടക്ടർ പറഞ്ഞതെന്നും പെൺകുട്ടി വ്യക്തമാക്കി.