ബാഹുബലിയെ തകര്‍ത്ത് ലൂസിഫര്‍ മുന്നേറുന്നു…

Jaihind Webdesk
Saturday, April 6, 2019

കേരളത്തില്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലൂസിഫറിന്‍റെ കുതിപ്പ്. ആദ്യ വീക്കെന്‍ഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന ബാഹുബലി-2 വിന്‍റെ റെക്കോര്‍ഡാണ് ലൂസിഫര്‍ മറികടന്നത്.

ആദ്യ ആഴ്ചയില്‍ കേരളത്തില്‍ നിന്ന് ബാഹുബലി-2 31 കോടിയിലേറെ രൂപ നേടിയപ്പോള്‍ ലൂസിഫര്‍ നേടിയിരിക്കുന്നത് 40 കോടി രൂപയോളമാണ്. പൃഥ്വിരാജിന്‍റെ കന്നി സംവിധാന സംരഭമായ ലൂസിഫര്‍ മാര്‍ച്ച് 28 നാണ് തിയേറ്ററുകളിലെത്തിയത്. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ഒരു ബോക്‌സ് ഓഫീസ് ഹിറ്റിനുവേണ്ട ചേരുവകളെല്ലാം സമര്‍ത്ഥമായി സംവിധായകന്‍ ഒരുക്കിയിട്ടുണ്ടെന്നാണ് പ്രേക്ഷക വിലയിരുത്തല്‍.

43 രാജ്യങ്ങളിലായി റിലീസിനെത്തിയ ചിത്രത്തിന്‍റെ എട്ടു ദിവസത്തെ മാത്രം വേള്‍ഡ് വൈഡ് കളക്ഷന്‍ ഏകദേശം 80 കോടി രൂപയോളമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ താമസിയാതെ ചിത്രം 100 കോടി ക്ലബില്‍ കയറുമെന്നും വിലയിരുത്തപ്പെടുന്നു.

ഇരട്ടി മാര്‍ജിനിലാണ് അമേരിക്കയില്‍ ഞാന്‍ പ്രകാശന്‍റെ ഫൈനല്‍ കളക്ഷന്‍ ലൂസിഫര്‍ മറികടന്നിരിക്കുന്നത്.