റായ്ബറേലി/ ഉത്തർപ്രദേശ്: പ്രധാനമന്ത്രിയുടെ വാക്കുകളെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഓരോ ദിവസവും അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി. മോദിയും കൂട്ടരും അവരുടെ ശക്തിയാണ് ജനങ്ങള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുന്നത്. ജനങ്ങളുടെ ശക്തി എന്താണെന്ന് വോട്ടെടുപ്പിലൂടെ കാണിച്ചു കൊടുക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. റായ്ബറേലിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
10 വര്‍ഷമായി മോദി ചെയ്യുന്നത് ഹിന്ദു-മുസ്‌ലിം വേര്‍തിരിവ് തന്നെയാണെന്നും പെട്ടന്നെങ്ങനെയാണ് അതൊക്കെ തള്ളിപ്പറയുന്നതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. മോദിയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ തിരഞ്ഞെടുപ്പില്‍ വിവാദമാകുന്നതിനിടെ ഇന്നലെയാണ് തനിക്ക് മുസ്‌ലിങ്ങളെന്നോ, ഹിന്ദുക്കളെന്നോ വേര്‍തിരിവില്ലെന്ന അവകാശവാദവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.