മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയുടേത് കുറ്റകരമായ മൗനം; കെ സി വേണുഗോപാല്‍ എംപി

Jaihind Webdesk
Saturday, June 24, 2023

തൃശൂര്‍: പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് പരമാവധി വിട്ടുവീഴ്ച ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ . മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയുടേത് കുറ്റകരമായ മൗനമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മണിപ്പൂർ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി. വേണുഗോപാൽ .

മണിപ്പൂരിലേത് സർക്കാർ സ്പോൺസേർഡ് കലാപമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. ഒരു സംസ്ഥാനത്തെ തകർക്കാനാണ് ബി ജെ പി ശ്രമം. വർഗീയ വിഭജനത്തിലൂടെ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം അക്രമകാരികൾക്ക് ആയുധം നൽകുന്ന സമീപനമാണ് കേന്ദ്രത്തിന്‍റേത്. വെറുപ്പിന്‍റെ രാഷ്ട്രീയം ആർഎസ്എസ് അവസാനിപ്പിക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. ആർ എസ് എസിന്‍റെ താത്പര്യങ്ങൾക്ക് വഴങ്ങുന്ന സംസ്ഥാനമല്ല കേരളമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ മണിപ്പൂർ ഐക്യ ദാർഢ്യ സംഗമത്തിന് വിവിധ മത മേലധ്യക്ഷൻ മാർ സംസാരിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്‍റ്  അധ്യക്ഷനായിരുന്നു.