പ്രധാനമന്ത്രി വയനാട്ടിലേക്ക്; ശനിയാഴ്ച ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദർശിച്ചേക്കും

Wednesday, August 7, 2024

 

കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദർശിക്കും. ശനിയാഴ്ച ദുരന്തബാധിത പ്രദേശങ്ങൾ ഹെലികോപ്റ്ററിൽ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. ദുരിതബാധിതർ താമസിക്കുന്ന ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിൽ നിന്നായിരിക്കും ലഭിക്കുക.