ജനം ദുരിതത്തിലായിരിക്കുമ്പോള്‍ പ്രധാനമന്ത്രി ചീറ്റകള്‍ക്കൊപ്പം ഫോട്ടോ എടുക്കുന്ന തിരക്കില്‍: രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, September 17, 2022

 

ആലപ്പുഴ/ചേപ്പാട്: കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ജനം നേരിടുന്ന പ്രശ്നങ്ങള്‍ കാണാന്‍ പ്രധാനമന്ത്രിക്ക് സമയമില്ല. രാജ്യം വിലക്കയറ്റവും തൊഴിലില്ലായ്മയും ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ ചീറ്റകള്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നതിലാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ലോകത്തില്‍ വെച്ചുതന്നെ അതിസമ്പന്നരുള്ള രാജ്യത്ത് തന്നെയാണ് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ബിജെപിയുടെ വെറുപ്പിനും വിദ്വേഷത്തിനും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കുമെതിരായ യാത്രയാണിതെന്നും രാഹുല്‍ ഗാന്ധി ചേപ്പാട് നടന്ന സമാപനസമ്മേളനത്തില്‍ പറഞ്ഞു.