‘പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവും’; കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

Sunday, March 26, 2023

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീരുവും അഹങ്കാരിയുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അഹങ്കാരിയായ പ്രധാനമന്ത്രിക്ക് ജനം മറുപടി നല്‍കും. ഇങ്ങനെ പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും പ്രിയങ്കാ ഗാന്ധി വെല്ലുവിളിച്ചു. മോദിയും അദാനിയുമായി എന്താണ് ബന്ധമെന്നും അദാനിയെ പറയുമ്പോള്‍ എന്തിനാണ് പരിഭ്രമമെന്നും പ്രിയങ്ക ചോദിച്ചു. രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് ഡൽഹി രാജ്ഘട്ടില്‍ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.