അധ്യാപക നിയമനം : ഡി.ഡി.ഇ ഓഫീസിൽ നിന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ആക്ഷേപം

Jaihind News Bureau
Tuesday, February 9, 2021

പ്രൈമറി സ്കൂൾ അധ്യാപക നിയമനം ഡി.ഡി.ഇ ഓഫീസിൽ നിന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ആക്ഷേപം. കണ്ണൂരിലെ പ്രൈമറി സ്കൂൾ ടീച്ചേഴ്സ് റാങ്ക് ഹോൾഡേഴ്സാണ് രംഗത്ത് ആക്ഷേപവുമായി രംഗത്ത് വന്നിട്ടുള്ളത്.

കണ്ണൂർ ജില്ലയിൽ പി.എസ്.സി വഴി നിയമനം നടക്കുന്ന 226 എൽ പി വിദ്യാലയങ്ങളാണുള്ളത്. 15 സബ് ജില്ലകളിലെ വിദ്യാലയങ്ങളിൽ നിലവിൽ അദ്ധ്യാപകരുടെ 78 ഒഴിവുകളാണ് നിലവിലുള്ളത്. എന്നാൽ 20 ഒഴിവുകൾ മാത്രമാണ് ഡി ഡി ഇ ഓഫീസിൽ നിന്ന് സർക്കാരിൽ റിപ്പോർട്ട് ചെയ്തതെന്നാണ് പി എസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ ആക്ഷേപം.

2018 ഡിസംബർ 28 നാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഈ വർഷം ഡിസംബറിൽ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കും. കൊറോണ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ അധ്യയനം മുടങ്ങിയതു മൂലം ഒഴിവുകൾ കൃത്യമായി നികത്തിയിട്ടില്ല. ഈ റാങ്ക് ലിസ്റ്റ് നിലനിൽക്കെ പുതിയ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് ഇടാനുള്ള നടപടിയുമായി പി.എസ്.സി. അധികൃതർ മുന്നോട്ടു പോവുകയാണ്. നിലവിലുള്ള റാങ്ക് ലിസ്റ്റിലുള്ള പലരും, പ്രായം കൂടുന്നത് കാരണം ഇനിയൊരു പി.എസ്.സി പരീക്ഷ എഴുതാൻ അവസരം ലഭിക്കാത്തവരുമാണ് റാങ്ക് ലിസ്റ്റിൽ ഉള്ളവരിൽ ഏറെയും. ഡി ഡി ഓഫീസ് അധികൃതരുടെ നിലപാടിന് എതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ.

https://youtu.be/ma5ZLwUV4E8