കർഷകരുടെ വിലാപം കേൾക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല ; സിംഘുവിലെ  സമരവേദിയില്‍ സിഖ് ആത്മീയ ആചാര്യൻ ആത്മഹത്യ ചെയ്തു

Jaihind News Bureau
Thursday, December 17, 2020

 

ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരായ സിംഘുവിലെ  സമരവേദിയില്‍ സിഖ് ആത്മീയ ആചാര്യൻ ആത്മഹത്യ ചെയ്തു. ഹരിയാനയിൽ നിന്നുള്ള സന്ത് ബാബാ റാം സിങ് ആണ് സ്വയം വെടിവച്ച് മരിച്ചത്. കർഷകരുടെ വിലാപം കേൾക്കാൻ കേന്ദ്രം തയാറാകാത്തതിലുള്ള രോഷം പ്രകടിപ്പിക്കാൻ ജീവൻ ബലിയർപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്ന കുറിപ്പെഴുതി വെച്ചായിരുന്നു ബാബാ റാം സിങ് ആത്മഹത്യ ചെയ്തത്. അതേസമയം ആത്മീയ ആചാര്യന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി  രാഹുൽ ഗാന്ധി, മോദിസർക്കാർ ക്രൂരതയുള്ള എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് അദ്ദേഹം  കുറ്റപ്പെടുത്തി.