വിലക്കയറ്റത്തില്‍ ഇടപെടാതെ സർക്കാർ: പ്രക്ഷോഭത്തിന് മഹിളാ കോണ്‍ഗ്രസ്; തിങ്കളാഴ്ച കാലിക്കലവുമായി നിയമസഭാ മാർച്ച്

Jaihind Webdesk
Saturday, January 27, 2024

 

തിരുവനന്തപുരം: അരിവില വർധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മഹിളാ കോണ്‍ഗ്രസ്. തിങ്കളാഴ്ച കാലിക്കലവുമായി നിയമസഭയിലേക്ക് പ്രവർത്തകർ മാർച്ച് നടത്തുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

സപ്ലൈകോയുടെ അവസ്ഥ പരിതാപകരമാണ്. 13 സബ്‌സിഡി ഇനങ്ങൾ ഇല്ലാത്ത അവസ്ഥയാണെന്ന് ജെബി മേത്തർ കുറ്റപ്പെടുത്തി. വിലക്കയറ്റം പിടിച്ചു നിർത്താൻ ബജറ്റിൽ 1000 കോടി രൂപ പ്രഖ്യാപിക്കണമെന്ന് ജെബി മേത്തർ ആവശ്യപ്പെട്ടു.
ഇടതുമുന്നണി വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രിക്ക് വീട്ടമ്മമാരെ കുറിച്ച് ഒരു ചിന്തയും ഇല്ലെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ കുറ്റപ്പെടുത്തി. ജില്ലാ, ബ്ലോക്ക് തലങ്ങളിൽ മാവേലി സ്റ്റോറുകളിലേക്ക് മാർച്ച്‌ സംഘടിപ്പിക്കുമെന്നും ജെബി മേത്തർ എംപി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.