പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി; ഇത്തവണ കൂട്ടിയത് 26 രൂപ

Jaihind Webdesk
Friday, March 1, 2024

കൊച്ചി: പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ വിലയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 26 രൂപയാണ് വർധിച്ചത്. ഇതോടെ സിലിണ്ടറിന് 1806 രൂപയായി. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധനയില്ല. തുടര്‍ച്ചയായ രണ്ടാം മാസമാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്.