‘സമ്മർദ്ദം ചെലുത്തിയത് മുഖ്യമന്ത്രി; ഇത് നിയമവിരുദ്ധമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു’; ആഞ്ഞടിച്ച് ഗവർണർ

 

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാന്‍സിലർ പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് ഗവർണർ ആവർത്തിച്ചു. സമ്മർദ്ദം ചെലുത്തിയത് മുഴുവന്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ്. പ്രോ ചാന്‍സിലർ കൂടിയായ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന്‍റെ കത്ത് ഇതിന്‍റെ ഭാഗമാണെന്നും ഗവർണർ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രതിനിധികള്‍ എത്തി തന്നെ കണ്ടിരുന്നു. അതിന് മുമ്പ് മുഖ്യമന്ത്രി നേരിട്ടെത്തി താനുമായി കൂടിക്കാഴ്ച നടത്തി. നിയമനത്തിന് സമ്മർദ്ദം ചെലുത്തി. ഇത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താന്‍ ചാന്‍സിലർ സ്ഥാനം ഒഴിയുകയാണെന്ന് കാട്ടി കത്തയച്ചതെന്നും ഗവർണർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment