നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ മൊഴി മാറ്റിപ്പറയാൻ സമ്മർദ്ദമെന്ന് സാക്ഷി

Jaihind News Bureau
Tuesday, November 24, 2020

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ മൊഴി മാറ്റിപ്പറയാൻ സമ്മർദ്ദമെന്ന് സാക്ഷിയായ തൃശ്ശൂർ ചുവന്നമണ്ണ് സ്വദേശി ജിൻസൺ. കേസിൽ ദിലീപിനെതിരായ മൊഴി മാറ്റിയാൽ 25 ലക്ഷം രൂപയും അഞ്ച് സെന്‍റ് ഭൂമിയും നൽകാമെന്ന് പ്രതിഭാഗം പറഞ്ഞതായി ജിൻസൺ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇയാൾ തിങ്കളാഴ്ച തൃശ്ശൂർ പീച്ചി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു കാരണവശാലും മൊഴി മാറ്റില്ലെന്ന് ജിൻസൺ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.