ദേശാഭിമാനി വരിക്കാരാകാന്‍ കുടുംബശ്രീ പ്രവർത്തകർക്കുമേല്‍ സമ്മർദ്ദം; ശബ്ദസന്ദേശം പുറത്ത്

Monday, September 27, 2021

 

ആലപ്പുഴ തലവടിയിൽ ദേശാഭിമാനി വരിക്കാരാകാൻ കുടുംബശ്രീ പ്രവര്‍ത്തകർക്കുമേൽ സമ്മർദ്ദം. പാർട്ടി പത്രത്തിന്‍റെ വരിക്കാരാകാന്‍ സർക്കാർ നിർദേശമുണ്ടെന്ന കുടുംബശ്രീ വാർഡ് ഭാരവാഹിയുടെ ശബ്ദ സന്ദേശം പുറത്ത്.

ഓരോ കുടുംബശ്രീയിലും പാര്‍ട്ടി പത്രം നിര്‍ബന്ധമായും വാങ്ങണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് ശബ്ദസന്ദേശത്തില്‍ വ്യക്തമാകുന്നു. തലവടി പഞ്ചായത്തിലെ 16 കുടുംബശ്രീ യൂണിറ്റുകളും പത്രത്തിന്‍റെ വരിക്കാരാകണമെന്നും ഇത് വരുന്ന മീറ്റിംഗില്‍ വിശദീകരിക്കുമെന്നും ശബ്ദസന്ദേശത്തിലുണ്ട്.