പട്യാല : സ്വന്തം പ്രതിശ്ചായയെ കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചിന്തിക്കുന്നതെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ കുറിച്ച് മോദിക്ക് ചിന്തയില്ല. രാജ്യത്തെ പ്രതിസന്ധി നേരിടുന്നവർക്ക് ഒപ്പമാണ് തന്‍റെ പോരാട്ടം. പ്രതിഷേധിക്കുന്ന കർഷകർക്കൊപ്പം അവസാനംവരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക നിയമങ്ങൾ രാജ്യത്തെ വ്യവസ്ഥിതികളെ തകർക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടി കർഷകരെ വഞ്ചിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പഞ്ചാബിലെ പട്യാലയില്‍ പറഞ്ഞു. ഹാത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ദ്രോഹിക്കുന്ന യുപി സർക്കാരിനെതിരെയും അദ്ദേഹം രൂക്ഷവിമർശനം നടത്തി.