രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്; ഫലപ്രഖ്യാപനം 21 ന്

Jaihind Webdesk
Thursday, June 9, 2022

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ജൂലൈ 21നാണ് ഫലപ്രഖ്യാപനം .  4,033 എംഎൽഎമാർ ഉൾപ്പെടെ ആകെ 4,809 വോട്ടർമാർ ആണ് ഉള്ളത്. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ 24 ന് അവസാ​നി​ക്കു​ന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്.

രാജ്യസഭാ സെക്രട്ടറി ജനറൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വരാണാധികാരിയാകും. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകും. തെരഞ്ഞെടുപ്പില്‍ വിപ്പ് പാടില്ലെന്നും കമ്മീഷന്‍ അറിയിച്ചു. ജൂൺ 15ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 29 നാണ്. സംസ്ഥാന നിയമസഭകളിലേയും പാർലമെന്‍റിലേയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്.