രാഷ്ട്രപതി തെരഞ്ഞടുപ്പ്: കേരളത്തില്‍ ഇടതുപക്ഷത്ത് നിന്ന് വോട്ട് ചോർന്നു; ഒരു വോട്ട് ദ്രൗപതി മുർമുവിന്

Jaihind Webdesk
Thursday, July 21, 2022

 

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുപക്ഷത്ത് നിന്ന് വോട്ട് ചോർച്ച. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ പിന്തുണയാണ് യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. ഇടതുപക്ഷത്തിന്‍റെ വോട്ടാണ് എന്‍ഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് ലഭിച്ചതെന്നാണ് റിപ്പോർട്ടുകള്‍. 140 വോട്ടുകളും പ്രതീക്ഷിച്ചിടത്തെ അപ്രതീക്ഷിത വോട്ട് ചോര്‍ച്ച  സജീവ ചര്‍ച്ചയായിക്കഴിഞ്ഞു.

നേരത്തെ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിന്‍ഹ തലസ്ഥാനത്ത് എത്തിയപ്പോള്‍ ഭരണപക്ഷത്ത് നിന്ന് ആരും എത്താതിരുന്നത് വിവാദമായിരുന്നു. ഇത് ബിജെപി വിധേയത്വം കാരണമാണെന്ന വിമർശനങ്ങളും ഉയർന്നു. യശ്വന്ത് സിന്‍ഹയുടെ പത്രികാസമർപ്പണത്തിന് യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തിയപ്പോഴും സംസ്ഥാനത്ത് സിപിഎമ്മിന്‍റെ ബിജെപി വിധേയത്വം പ്രകടമായിരുന്നു. സ്വർണ്ണക്കടത്ത് കേസില്‍ അടിമുടി പ്രതിരോധത്തിലായിരിക്കുന്ന മുഖ്യമന്ത്രിയും സർക്കാരും മോദി പ്രീണനത്തിന് കിട്ടുന്ന അവസരങ്ങള്‍ പൂർണ്ണമായും വിനിയോഗിക്കാറുണ്ട്. ഇപ്പോഴത്തെ വോട്ട് ചോർച്ചയും ഇതോടൊപ്പമാണ് ചേർത്തുവായിക്കപ്പെടുന്നത്.