രാഷ്ട്രപതി ഒപ്പ് വെച്ചതോടെ വഖഫ് ഭേദഗതി ബില്‍ നിയമമായി. ഇതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിരവധി സര്‍വകലാശാലകളിലടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിപക്ഷത്തിന്‍റെയും മുസ്ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് ബില്‍ പാസാക്കിയത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ രാത്രി ഒപ്പ് വെച്ചതോടെ വഖഫ് ഭേദഗതി ബില്‍ നിയമമായി. വഖഫ് ബില്‍ നിയമമായതോടെ ഭേദഗതിക്കെതിരായ പ്രതിഷേധവും ശക്തമാവുകയാണ്. പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡും തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെയും മുസ്ലീം സംഘടനകളുടെയും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബില്ല് പാസ്സാക്കിയത്. മലപ്പുറം, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, വിജയവാഡ, പറ്റ്ന, റാഞ്ചി, മലേര്‍കോട്ല, ലഖ്നൗ എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമാകും. അതേസമയം ജെഎന്‍യു സര്‍വകലാശാലയിലും ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കും. ബില്ലിനെതിരെ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിനിടെയാണ് ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നത്.
പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും വഖഫ് ബില്‍ പാസാക്കിയതോടെയാണ് ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നല്‍കിയത്. 2ദിവസം മുമ്പാണ് രാജ്യസഭ ബില്ല് പാസ്സാക്കുന്നത്. രാജ്യസഭയില്‍ എത്തുന്നതിനു തലേ ദിവസം ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ച 14 മണിക്കൂര്‍ നീണ്ടു നിന്നിരുന്നു. അതിനുശേഷമാണ് വോട്ടിങ്ങിലൂടെ ബില്ല് ലോക്‌സഭയില്‍ പാസ്സാക്കിയത്. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബില്‍ നിയമമാക്കി വിജ്ഞാപനം ഇറങ്ങും. ഇതിനുപിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും. നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കും. യുണിഫൈഡ് വഖഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡവലപ്‌മെന്റ് ആക്ട് എന്നായിരിക്കും ഇനി വഖഫ് നിയമത്തിന്റെ പേര്. 1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരിഷ്‌കരിച്ച ബില്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.