സര്‍ക്കാരിന് തിരിച്ചടി; ഗവര്‍ണര്‍ അയച്ച 7 ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഒന്നിൽ മാത്രം, മൂന്ന് ബില്ലുകള്‍ തള്ളി, ബാക്കി തീരുമാനമായില്ല

Jaihind Webdesk
Thursday, February 29, 2024

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി രാഷ്ട്രപതിയുടെ തീരുമാനം. സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളില്‍ ഒന്നിന് മാത്രം അംഗീകാരം. ചാന്‍സലര്‍ ബില്ലടക്കം മൂന്ന് ബില്ലുകള്‍ക്ക് രാഷ്ട്രപതി അനുമതി നല്‍കിയില്ല. എന്നാല്‍ മറ്റ് മൂന്ന് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. ലോകായുക്ത ബില്ലില്‍ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും, സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും , വൈസ് ചാന്‍സലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി അനുമതി നല്‍കിയില്ല.