റാന്നിയിൽ ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ അവതാളത്തിൽ

Jaihind News Bureau
Sunday, November 3, 2019

ശബരിമല ഉൾപ്പെടുന്ന റാന്നി നഗരത്തിൽ തീർത്ഥാടന മുന്നൊരുക്കങ്ങൾ അവതാളത്തിൽ. ജനവിരുദ്ധ ഭരണത്തിനെതിരെ പഞ്ചായത്തോഫീസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം.

റാന്നി പഴവങ്ങാടി പഞ്ചായത്തിന്‍റെ ജനവിരുദ്ധ ഭരണത്തിനും നാടിനോടുള്ള അവഗണനക്കുമെതിരെ യാണ് കോൺഗ്രസ് പഴവങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തായത്തിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. റാന്നി നഗരത്തിൽ ശബരിമല തീർത്ഥാടകർക്കായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടില്ല. വഴിവിളക്കുകൾ എങ്ങും പ്രകാശിക്കുന്നില്ല. സന്ധ്യകഴിഞ്ഞാൽ റാന്നിയിലെ വീഥികളിൽ കൂരിരുട്ടാണ്. തീർത്ഥാടകർക്ക് വിശ്രമകേന്ദ്രങ്ങൾ എല്ലാത്ത ഏക പഞ്ചായത്തായി പഴവങ്ങാടി മാറുകയാണ്. പഞ്ചായത്തിന്‍റെ ഭരണം നിലച്ച മട്ടാണന്നും സാധാരണക്കാരായ ആളുകൾ ഏറെയുള്ള പഞ്ചായത്തിൽ വീടില്ലാത്തവന് വീടു പോലും നിഷേധിച്ചിരിക്കയാണന്നും. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന സ്ഥിതിയാണ് റാന്നി എംഎൽഎയും പഴവങ്ങാടി പ്രസിഡന്‍റും എന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്ജ് പറഞ്ഞു. പ്രകാശ് തോമസ് അധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, സതീഷ് പണിക്കർ എന്നിവർ സംസാരിച്ചു. വരുംദിനങ്ങളിൽ സമരം ശക്തമാക്കുവാനാണ് തീരുമാനം .

https://youtu.be/StEakppTQUc