കെ സുധാകരൻ നയിക്കുന്ന വാഹന പ്രചാരണയാത്ര നവംബർ 10ന് ആരംഭിക്കും

വിശ്വാസം സംരക്ഷിക്കാൻ, വർഗ്ഗീയതയെ തുരത്താൻ എന്ന മുദ്രാവാക്യമുയർത്തി കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ നയിക്കുന്ന വാഹന പ്രചാരണയാത്രയുടെ കോഴിക്കോട് ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തി. ഡിസിസിയിൽ നടന്ന പ്രവർത്തക നേതൃയോഗം കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.

വാഹന പ്രചാരണയാത്ര വൻ വിജയമാക്കാൻ ഭവന സന്ദർശനവും, മണ്ഡലതല പരിപാടികൾ സംഘടിപ്പിക്കാനുമാണ് തീരുമാനം. നവംബർ 10ന് കാസർകോട് നിന്നാരംഭിക്കുന്ന യാത്ര, 12ന് കോഴിക്കോട് പര്യടനം നടത്തും. കെ സുധാകരൻ നയിക്കുന്ന വാഹന പ്രചാരണയാത്ര 14ന് മലപ്പുറത്ത് സമാപിക്കും.

ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എൻ സുബ്രമണ്യൻ, എപി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

K Sudhakaran
Comments (0)
Add Comment