സ്‌കൂൾ കലോത്സവം : കാഞ്ഞങ്ങാട് പ്രധാന വേദിയുടെ പണി അവസാന ഘട്ടത്തില്‍

ആറായിരം പേർക്ക് ഒരുമിച്ച് ഇരുന്ന് സ്‌കൂൾ കലോത്സവ പരിപാടി കാണാനുള്ള പ്രധാന വേദിയുടെ പണി അവസാന ഘട്ടത്തിലാണ്.  കാസർകോട് കാഞ്ഞങ്ങാട് ഐങ്ങോത്താണ് പ്രധാന വേദി ഒരുക്കുന്നത്.

അറുപതാമത് കേരള സ്‌കൂൾ കലോത്സവം കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് അരങ്ങുണരുമ്പോ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ പേരു നൽകിയിരിക്കുന്ന ഐങ്ങോത്തെ പ്രധാന വേദിയുടെ പണി ഇരുപത്തി അഞ്ചാം തീയതി യോടെ പൂർത്തികരിക്കും കൗമാര കലോത്സവത്തിനു 25 വർഷക്കാലമായി വേദിക ളൊരുക്കുന്ന തൃശൂർ ചെറുതുരിത്തിയിലെ ഭരത് പന്തൽ കമ്പനിയാണ് ഇത്തവണയും കാഞ്ഞങ്ങാട് വേദികളൊരുക്കുന്നത്.

കേരളത്തിന്റെ അകത്തും പുറത്തും നിന്നുമുള്ള 40 തോളം മികച്ച തൊഴി ലാളികളാണ് ഒന്നാം വേദിയുടെ പണിയിൽ ഏർപെട്ടിരിക്കുന്നത് വേദിയുടെ ഇരു ഭാഗങ്ങളിലായി കേരള കലകൾ ആലേഖനം ചെയ്ത ചിത്രങ്ങളും സ്ഥാപിക്കും

Comments (0)
Add Comment