കാട്ടാക്കട മർദ്ദനം: കെഎസ്ആർടിസി ജീവനക്കാർക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാന്‍ പ്രേമനന്‍

Jaihind Webdesk
Tuesday, September 27, 2022

തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയില്‍ അച്ഛനെയും മകളെയും മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാർക്കാതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ആക്രമണത്തിനിരയായ പ്രേമനൻ. ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് പരാതി നൽകുന്നത്. കെഎസ്ആർടിസി ജീവനക്കാരെ അപമാനിക്കാൻ പ്രേമനൻ ശ്രമിച്ചു എന്നാണ് ജീവനക്കാരുടെ വാദം. ഇതിനായി ക്യാമറയുമായി പ്രേമനൻ എത്തിയെന്നും ജീവനക്കാർ പറയുന്നു. എന്നാൽ ഈ വാദം പ്രേമനൻ തള്ളി. അതിനിടെ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നാളെ പരിഗണിക്കും.