കോട്ടയത്ത് ഗർഭിണിയുടെ മരണം വാക്സിനേഷന്‍ കാരണമാകാമെന്ന് സ്വകാര്യ ആശുപത്രി റിപ്പോർട്ട്

Sunday, August 22, 2021

 

കോട്ടയത്ത് ഗർഭിണി മരിച്ചത് കൊവിഡ് വാക്സിനേഷന്‍ കാരണമെന്ന് റിപ്പോർട്ട്. സ്വകാര്യ ആശുപത്രിയുടെ ഡെത്ത് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.  കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്‍റെ മരണത്തിലാണ് പാലായിലെ സ്വകാര്യ ആശുപത്രിയുടെ  റിപ്പോർട്ട്.

തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടന്നത്. അതേസമയം ആശുപത്രിയുടെ ചികിത്സയിൽ തൃപ്തി ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി.