ന്യൂഡല്‍ഹി: അമ്മ സോണിയ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങൾ ഇടകലർന്ന ജീവിത പങ്കാളിയെയാണ് താൻ കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ പദയാത്രയില്‍ അഭിമുഖത്തിനായെത്തിയ യൂട്യൂബ് വ്ലോഗറോഡാണ് തന്‍റെ സ്വപ്ന വധുവിനെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചത്. “I would prefer a woman… I do not mind… she has got qualities. But, a mix between my mother’s and grandmother’s qualities is good,” രാഹുല്‍ ഗാന്ധി പറഞ്ഞു.
കുറച്ചു ദിവസം മുമ്പ് ചെയ്ത “ബോംബെ ജേണി” യിലെ അഭിമുഖം രാഹുല്‍ ഗാന്ധി തന്‍റെ അക്കൌണ്ടിലും പങ്കുവെച്ചിട്ടുണ്ട്. തനിക്ക് കാറുകള്‍ ഇഷ്ടമില്ല എന്നാല്‍ അത് നന്നാക്കാന്‍ അറിയാം. മോട്ടോര്‍ ബൈക്കുകളാണ് കൂടുതല്‍ ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് തന്‍റെ ജീവിതത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്. താൻ ഇഷ്ടപ്പെടുന്ന ജീവിത പങ്കാളി മുതൽ മോട്ടോർ സൈക്കിളിനോടുള്ള ഇഷ്ടം വരെ പദയാത്രയ്ക്കിടെ രാഹുല്‍ സംസാരിച്ചു. ആദ്യമായാണ് തന്‍റെ വിവാഹത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചത് എന്നതും ശ്രദ്ധേയമാണ്.
വിമർശകർ തന്നെ ഇരട്ടപേരു വിളിക്കുന്നതിനെക്കുറിച്ച് രാഹുൽ പറഞ്ഞത് ഇങ്ങനെ , “ഞാൻ കാര്യമാക്കുന്നില്ല, നിങ്ങൾ എന്ത് പറഞ്ഞാലും അതിൽ കാര്യമില്ല, ഞാൻ ആരെയും വെറുക്കുന്നില്ല, നിങ്ങൾ എന്നെ അധിക്ഷേപിക്കുകയോ തല്ലുകയോ ചെയ്യുക, ഞാൻ നിങ്ങളെ വെറുക്കില്ല.”
അതേസമയം രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഒന്നിച്ചുള്ള ഹൃദയസ്പർശിയായ ഒരു നിമിഷം പങ്കുവെക്കുന്ന വീഡിയോ ഇന്‍റർനെറ്റിൽ വൈറലായിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് അംബികാ സോണിയുമായി സംവദിക്കുന്നതിനിടെ ഇരുവരും ചിരിക്കുകയും നര്‍മ്മ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതും വീഡിയോയിലുണ്ട്.