പ്രാര്‍ത്ഥന വിഫലം; ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആൻ മരിയ ജോസ് അന്തരിച്ചു

ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ കഴിഞ്ഞിരുന്ന 17കാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം നാളെ രണ്ടു മണിക്ക് ഇരട്ടയാർ സെൻറ് തോമസ് ദേവാലത്തിൽ നടക്കും.

കഴിഞ്ഞ ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃതയാഘാതം ഉണ്ടായത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. ജൂലൈ മാസത്തിൽ കോട്ടയം കാരിത്താസിലേക്ക് മാറ്റിയെങ്കിലും കേരളത്തെ നൊമ്പത്തരത്തിലാഴ്ത്തി ആൻ മരിയക്ക് ജീവൻ നഷ്ടമായി.

രണ്ടു മണിക്കൂർ കൊണ്ടാണ് കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് ആംബുലൻസിൽ എത്തിച്ചത്. കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് 133 കിലോമീറ്റർ ദൂരം താണ്ടാൻ നാല് മണിക്കൂർ സമയം വേണ്ടിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിൽ ഈ ദൂരം രണ്ടര മണിക്കൂറിൽ ആംബുലൻസ് താണ്ടി. നാട് ഒന്നായി ഈ ഉദ്യമത്തിന് കൂട്ടുനിൽക്കുകയായിരുന്നു. ആൻ മരിയയുടെ ജീവൻ നഷ്ടമാകരുതെന്ന പ്രാർത്ഥനയിലായിരുന്നു നാട്. എന്നാൽ രണ്ട് മാസത്തിലേറെ നീണ്ട ചികിത്സക്കൊടുവിൽ ആൻ മരിയ നിത്യതയിലേക്ക് യാത്രയായി. ആൻ മരിയയുടെ വിയോഗം ഒരു നാടിനെ ഒന്നടങ്കം ദുഃഖത്തിലായിഴ്‌ത്തിയിരിക്കുകയാണ്.

Comments (0)
Add Comment