പ്രയാറിന് കേരളത്തിന്‍റെ യാത്രാമൊഴി… സംസ്കാരം വൈകിട്ട് 3 മണിക്ക്

Jaihind Webdesk
Sunday, June 5, 2022

 

കൊല്ലം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായ പ്രയാർ ഗോപാലകൃഷ്ണന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊല്ലം ഡിസിസി ഓഫീസിൽ പൊതു ദർശനം തുടരുന്നു. മൃതദേഹം 3 മണിക്ക് കൊല്ലം ചിതറയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കും.

ഇന്നലെ വൈകിട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.  യാത്രാമധ്യേ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 73 വയസായിരുന്നു. രാഷ്ട്രീയ സംശുദ്ധതയും സത്യസന്ധതയും കൈമുതലായിരുന്ന പ്രയാറിന്‍റെ വിയോഗം കോണ്‍ഗ്രസിന് തീരാനഷ്ടമാണ്.