പ്രവചനം നടത്തിയ ഏജന്‍സികള്‍ക്ക് കൃത്യതയില്ല: 2014 മുതല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള 80 ശതമാനം എക്‌സിറ്റ് പോളുകളും തെറ്റായിരുന്നു; കോണ്‍ഗ്രസ് ഡാറ്റ അനലറ്റിക് വിഭാഗം തലവന്‍

Monday, May 20, 2019

ന്യൂഡല്‍ഹി: 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പുറത്തുവന്ന എക്‌സിറ്റ് പോളുകളെക്കുറിച്ചുള്ള വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. 2014 മുതല്‍ വലിയ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ച് പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ 80 ശതമാനവും തെറ്റായിരുന്നുവെന്ന കണക്കുമായി കോണ്‍ഗ്രസ് ഡാറ്റാ അനലറ്റിക്‌സ് വിഭാഗം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി. മെയ് 16നാണ് ഇതുസംബന്ധിച്ച കണക്കുകള്‍ ഉള്‍പ്പെടുത്തി പ്രവീണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രവചനം നടത്തിയ ഏജന്‍സികളുടെ കൃത്യത ( സി വോട്ടര്‍-15%; ചാണക്യ-25%; ആക്സിസ് 38% , സി.എസ്.ഡി.എസ് 0%.) കുറവാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, ഹരിയാന, കര്‍ണാടക, പഞ്ചാബ്, ബീഹാര്‍, യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ദല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളില്‍ എക്സിറ്റ്പോള്‍ ഫലങ്ങളിലെ പരാജയം ചൂണ്ടിക്കാട്ടിയാണ് പ്രവീണ്‍ ചക്രവര്‍ത്തിയുടെ ട്വീറ്റ്.