സഹായം വേണ്ട സമയത്ത് വാഗ്ദാനം മാത്രം ; കേന്ദ്രത്തെ വിമര്‍ശിച്ച്‌ പ്രശാന്ത് കിഷോർ

Jaihind Webdesk
Sunday, May 30, 2021

ന്യൂഡൽഹി: കൊവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച മോദി സർക്കാർ നടപടിയെ വിമർശിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്‍ഞൻ പ്രശാന്ത് കിഷോർ. അടിയന്തര സഹായം ആവശ്യമുള്ളപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

അടിയന്തര സഹായം വേണ്ട സമയത്ത് അവ നൽകുന്നതിന് പകരം 18 വയസ്സാകുമ്പോൾ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത സ്റ്റൈപൻഡിനെക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്‌. ഭരണഘടന ഉറപ്പാക്കിയ അവകാശമായ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

 

കഴിഞ്ഞ ദിവസമാണ് കൊവിഡ് മൂലം അനാഥരായ കുട്ടികൾക്ക് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. തുക കുട്ടികളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുമെന്നാണ് അറിയിച്ചത്. ഇത് 23 വയസാകുമ്പോൾ പിൻവലിക്കാം. പി എം കെയർ ഫണ്ടിൽ നിന്നാണ് ഈ തുകകൾ വകയിരുത്തുക.