019 ലെ മികച്ച പ്രൈം ടൈം ഡിബേറ്റ്‌സ് അവതാരകയ്ക്കുള്ള പ്രേംനസീർ ദൃശ്യ മാധ്യമ പുരസ്‌കാരം പ്രമീള ഗോവിന്ദിന്

Jaihind News Bureau
Wednesday, November 18, 2020

പ്രേംനസീർ സുഹൃത സമിതിയുടെ 3-ാമത് ദൃശ്യ-മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2019 ലെ മികച്ച പ്രൈം ടൈം ഡിബേറ്റ്‌സ് അവതാരകയ്ക്കുള്ള പ്രേംനസീർ ദൃശ്യ മാധ്യമ പുരസ്‌കാരത്തിനു ജയ്ഹിന്ദ് ചാനലിലെ ന്യൂസ് എഡിറ്റർ & സീനിയർ റിപ്പോർട്ടറായ പ്രമീള ഗോവിന്ദ് അർഹയായി. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട ജൂറി ചെയർമാനായ കമ്മിറ്റിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്. തിരുവനന്തപുരത്ത് നടക്കുന്ന പത്രസമ്മേളനത്തിൽ അവാർഡ് വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കും .