യു.എ.പി.എ ചുമത്തിയത് തെറ്റ്; പിണറായി സര്‍ക്കാരിനെതിരെ പ്രകാശ് കാരാട്ട്

Jaihind Webdesk
Thursday, November 7, 2019

കോഴിക്കോട് സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് തെറ്റെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പിണറായി സര്‍ക്കാര്‍ തെറ്റ് തിരുത്തണം. പൊലീസ് നിയമം തെറ്റായി ഉപയോഗിച്ചെന്നും കാരാട്ട് കൊച്ചിയില്‍ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു.