പ്രഗ്നാനന്ദയുടെ ചെക്ക്; നോർവേ ചെസ് ടൂര്‍ണമെന്‍റിൽ കാള്‍സനെ ഞെട്ടിച്ച് പ്രഗ്നാനന്ദയുടെ ചെക്ക്

Jaihind Webdesk
Thursday, May 30, 2024

 

നോര്‍വേ: മാഗ്നസ് കാള്‍സനെ ഞെട്ടിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദയുടെ ജയം. ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ ആദ്യമായാണ് കാള്‍സനെ പ്രഗ്നാനന്ദ തോല്‍പ്പിക്കുന്നത്. നോര്‍വേ ചെസ്സില്‍ ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനെ വീഴ്ത്തുകയായിരുന്നു ആർ. പ്രഗ്നാനന്ദ. മൂന്നാം റൗണ്ടില്‍ വെള്ള കരുക്കളുമായാണ് പതിനെട്ടുകാരനായ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററുടെ ജയം. ജയത്തോടെ പ്രഗ്നാനന്ദ  5.5 പോയിന്‍റുമായി പ്രഗ്നാനന്ദ ഒന്നാം സ്ഥാനത്തേക്കും ഉയർന്നു. അതേസമയം തോല്‍വി നേരിട്ട കാള്‍സന്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. നേരത്തെ റാപ്പിഡ് ഫോർമാറ്റുകളില്‍ കാള്‍സനെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സില്‍ ആദ്യമായാണ് പ്രഗ്നാനന്ദയുടെ നേട്ടം. ക്ലാസിക്കല്‍ ചെസ്സിലെ ജയം അമ്പരപ്പിക്കുന്ന നേട്ടം എന്നാണ് വിലയിരുത്തല്‍. ലോക ഒന്നാം നമ്പർ താരമായ കാള്‍സന്‍റെ ജന്മനാട് കൂടിയാണ് നോർവേ. പ്രഗ്നാനന്ദയുടെ സഹോദരി വെെശാലി ആണ് വനിതാ വിഭാഗത്തില്‍ മുന്നിലുള്ളത്.