വിജയക്കുതിപ്പ് തുടര്‍ന്ന് പ്രഗ്നാനന്ദ; നോര്‍വേ ചെസ്സില്‍ ലോക രണ്ടാം നമ്പര്‍ താരത്തെയും തോല്‍പ്പിച്ചു

Jaihind Webdesk
Sunday, June 2, 2024

 

നോര്‍വേ: നോര്‍വേ ചെസ്സ് ടൂര്‍ണമെന്‍റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്നാനന്ദ. ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും പ്രഗ്നാനന്ദ തോല്‍പ്പിച്ചു. ഇതോടെ ലോക റാങ്കിങ്ങിലെ ആദ്യ പത്തിലെത്താന്‍ പ്രഗ്നാനന്ദയ്ക്ക് കഴിഞ്ഞു.

നേരത്തെ നോര്‍വേ ചെസ്സില്‍ ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനെ  പ്രഗ്നാനന്ദ വീഴ്ത്തിയിരുന്നു. ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ ആദ്യമായാണ് കാള്‍സനെ പ്രഗ്നാനന്ദ തോല്‍പ്പിച്ചത്.  മൂന്നാം റൗണ്ടില്‍ വെള്ള കരുക്കളുമായാണ് പതിനെട്ടുകാരനായ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റർ ജയിച്ചത്. നേരത്തെ റാപ്പിഡ് ഫോർമാറ്റുകളില്‍ കാള്‍സനെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സില്‍ ആദ്യമായാണ് പ്രഗ്നാനന്ദയുടെ നേട്ടം. ക്ലാസിക്കല്‍ ചെസ്സിലെ ജയം അമ്പരപ്പിക്കുന്ന നേട്ടം എന്നായിരുന്നു വിലയിരുത്തല്‍.