കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം; യുവാവിനെ തിരഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ്

 

കൊച്ചി: കൊച്ചിയില്‍ വീണ്ടും ബൈക്കുമായി അഭ്യാസ പ്രകടനം. തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ മോട്ടോർ വാഹന വകുപ്പ് തിരയുകയാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. KL 01 CT 6680 രജിസ്ട്രേഷനുള്ള ബൈക്കിലായിരുന്നു യുവാവിന്‍റെ അഭ്യാസ പ്രകടനം. പിന്നാലെ വന്ന കാർ യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്നും യുവാവിനെ കണ്ടെത്തിയ ശേഷം വണ്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കാനും ലൈസൻസ് സസ്പെൻഡ് ചെയ്യാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും  മോട്ടോര്‍ വാഹനവകുപ്പ്അധികൃതര്‍ അറിയിച്ചു.

Comments (0)
Add Comment