വടക്കാഞ്ചേരി: കടുത്ത വേനലില്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ഡോ. പല്‍പ്പു ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ പി ആര്‍ പല്‍പ്പു സ്മാരക സൗജന്യ കുടിവെള്ള വിതരണം വടക്കാഞ്ചേരി അകമലയില്‍ ആരംഭിച്ചു. ഡോ. പല്‍പ്പു ഫൗണ്ടേഷന്‍ മാനേജിങ്ങ് ട്രസ്റ്റി റിഷി പല്‍പ്പു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. പല്‍പ്പു ഫൗണ്ടേഷന്‍ മാനേജര്‍ ശാന്തിനി എംഎം, രാജശേഖരന്‍ കടമ്പാട്ട് , സുരേഷ് കല്യാണി എന്നിവര്‍ സംബന്ധിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും തെക്കുംകര ഗ്രാമ പഞ്ചായത്തിലും നഗരസഭയിലെ വടക്കാഞ്ചേരി , മുണ്ടത്തിക്കോട് മേഖലകളിലും പല്‍പ്പു ഫൗണ്ടേഷന്‍ സൗജന്യ കുടിവെള്ളം വിതരണം ചെയ്തിരുന്നു.