കണ്ണൂര്‍ : നവീന്‍ ബാബുവിന്റെ മരണത്തില്‍ ചോദ്യം ചെയ്യലിനിടെ കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ വന്നതെന്ന വാദത്തില്‍ ഉറച്ച് പി പി ദിവ്യ.നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടര്‍ പറഞ്ഞിട്ടാണെന്നും ദിവ്യ പൊലീസിന് മൊഴി നല്‍കി.യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ചത് അഴിമതിക്കെതിരെയാണ്. തനിക്കുണ്ടായിരുന്നത് നല്ല ഉദ്ദേശ്യമായിരുന്നുവെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.
എഡിഎമ്മിന് മനോവേദനയുണ്ടാക്കാന്‍ ഉദ്ദേശിച്ചില്ല. ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും
ദിവ്യ പറഞ്ഞു. കൈക്കൂലി ആരോപണത്തെ കുറിച്ച് ദിവ്യ വ്യക്തമായ മറുപടി നല്‍കിയില്ല. മൂന്നു മണിക്കൂറാണ് ദിവ്യയെ ചോദ്യം ചെയ്തത്. ചോദ്യങ്ങള്‍ക്കെല്ലാം ദിവ്യ മറുപടി നല്‍കിയെന്നാണ് അന്വേഷണസംഘം പറയുന്നത്.
അതെസമയം നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.