
തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്രദ്ദേയമായ ‘പോറ്റിയെ കേറ്റിയെ’ എന്ന ഗാനം വിവാദത്തില്‍. മനോഹരമായ ഒരു ഭക്തിഗാനത്തെ വികലമാക്കി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു എന്ന് ആരോപിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡി.ജി.പിക്ക് പരാതി നല്‍കി.
പാട്ട് രാഷ്ട്രീയ ലാഭത്തിനുവേണ്ടി വികലമാക്കിയെന്നും, കൂടാതെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേര്‍ത്തത് ഭക്തരെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗാനം ഉടന്‍ പിന്‍വലിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശിയായ ഡാനിഷ് മുഹമ്മദ് ആണ് ഗാനം ആലപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഈ പാട്ട് വലിയ രീതിയില്‍ വൈറലാവുകയും പൊതു സ്വീകാര്യത നേടുകയും ചെയ്തിരുന്നു.