ഒരേ നൂലില്‍ കോർത്ത് സിപിഎമ്മിന്‍റെയും ബിജെപിയുടെയും പോസ്റ്ററുകള്‍! അന്തർധാര വ്യക്തമായെന്ന് ട്രോള്‍

 

മലപ്പുറം: ഒരേ നൂലിൽ കോർത്ത് ബിജെപിയുടെയും സിപിഎമ്മിന്‍റെയും സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ. പൊന്നാനി പാർലമെന്‍റ് മണ്ഡലത്തിലെ തിരൂരങ്ങാടി വെള്ളിയാമ്പുറം മേലേപ്പുറത്താണ് ഒരേ നൂലിൽ കോർത്ത് വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള ബിജെപി, സിപിഎം പോസ്റ്ററുകൾ കാണാനായത്.

ഇന്നലെ രാവിലെ മുതലാണ് പ്രദേശത്തെ ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള ഭാഗത്ത് ഒരു കയറിൽ കോർത്ത നിലയിൽ 2 പാർട്ടികളുടേയും സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ കണ്ടത്. ഇതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ ബിജെപി-സിപിഎം അന്തർധാര എന്നതടക്കമുള്ള വിമർശനങ്ങളും കളിയാക്കലുകളുമായി രംഗത്തെത്തി. തുടർന്ന് രാത്രിയോടെ പോസ്റ്ററുകൾ നീക്കി.

Comments (0)
Add Comment