‘ഇഡി വന്നാല്‍ ബിജെപിയില്‍ ചേരുകയേ നിവൃത്തിയുള്ളൂ’; പത്മജയെ പരിഹസിച്ച് സ്വന്തം പേജില്‍ പോസ്റ്റ്

Jaihind Webdesk
Thursday, March 7, 2024

 

തൃശൂർ: ബിജെപി അംഗത്വം സ്വീകരിച്ചതിനു പിന്നാലെ പത്മജയെ പരിഹസിച്ച് സ്വന്തം പേജില്‍ പോസ്റ്റ്. ‘ഇഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബിജെപിയിൽ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ’ എന്നായിരുന്നു പത്മജയുടെ പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്.

കമന്‍റുകള്‍ വന്നുതുടങ്ങിയതിന് പിന്നാലെ മിനിറ്റുകള്‍ക്കകം പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സ്വന്തം അഡ്മിനെപ്പോലും കൂടെ നിർത്താൻ പത്മജയ്ക്കു കഴിഞ്ഞില്ലെന്ന് കോൺഗ്രസ് പരിഹസിച്ചു. വ്യാഴാഴ്ച വൈകിട്ട് ഡൽഹിയിൽ ബിജെപി ആസ്ഥാനത്തു വെച്ചാണ് പത്മജ വേണുഗോപാൽ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്.