പാർട്ടി ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി

Jaihind Webdesk
Monday, March 21, 2022

ആലപ്പുഴ : സിപിഎമ്മിന്‍റെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ നടപടി. മുൻ പഞ്ചായത്ത് അംഗവും ലോക്കൽ കമ്മിറ്റി അംഗവുമായ കെ.എം വിശ്വനാഥനെതിരെയാണ് നടപടി.

ചാരുംമൂട് ഏരിയ കമ്മിറ്റിയിൽപ്പെട്ട പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ ലോക്കൽ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടർന്നാണ് നടപടി. പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്കാണ് സസ്പെൻഷന്‍.