വത്തിക്കാന്‍ സിറ്റി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിനെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സ്വാഗതം ചെയ്തു. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചതിനെ തുടര്‍ന്നുണ്ടായ മൂന്ന് ദിവസത്തെ സൈനിക സംഘര്‍ഷത്തിന് ശേഷം ശാശ്വതമായ സമാധാനം ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 267-ാമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ നടത്തിയ ആദ്യ ഞായറാഴ്ച സന്ദേശത്തിലാണ് ‘ഇനിയൊരു യുദ്ധം വേണ്ടെന്ന്’ ലോകത്തിലെ പ്രധാന ശക്തികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്.