എൽ.ജി.ബി.ടി വിഷയത്തിൽ വിപ്ലവകരമായ നിലപാടുമായി ഫ്രാൻസിസ് മാർപാപ്പ

Jaihind News Bureau
Wednesday, October 21, 2020

എൽ.ജി.ബി.ടി വിഷയത്തിൽ വിപ്ലവകരമായ നിലപാടുമായി ഫ്രാൻസിസ് മാർപാപ്പ. സ്വവർഗ ബന്ധങ്ങൾ അധാർമ്മികമെന്ന മുൻഗാമികളുടെ നിലപാട് മാർപാപ്പ തിരുത്തി. ഇത്തരം ബന്ധങ്ങൾക്ക് നിയമ പരിരക്ഷ വേണം. സ്വവർഗ പ്രണയികൾക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ട്. എൽജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്റെ മക്കളാണെന്നും മാർപാപ്പ പറഞ്ഞു ആദ്യമായാണ് ഈ വിഷയത്തിൽ പോപ്പ് വ്യക്തമായ നിലപാട് പ്രഖ്യാപിക്കുന്നത്.