പാപ്പ നിത്യതയില്‍… വിശുദ്ധ ജീവിതത്തിന്റെ വെളിച്ചം ബാക്കി..!!

Jaihind News Bureau
Monday, April 21, 2025

രണ്ടു ശ്വാസകോശത്തിനും ബാധിച്ച ഇരട്ട ന്യുമോണിയയില്‍ നിന്ന് രക്ഷ നേടിയ ശേഷമാണ് ഫ്രാന്‍സിസ് പാപ്പ അപ്രതീക്ഷിതമായി നിത്യതയിലേയ്ക്കു മറയുന്നത്. റോമന്‍ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിന്‍ അമേരിക്കന്‍ പിതാവു കൂടിയായിരുന്നു അദ്ദേഹം. അനാരോഗ്യം മൂലം ഇത്തവണയും ദുഃഖവെള്ളി ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

ന്യൂമോണിയയില്‍ നിന്ന് രക്ഷ നേടിയ പാപ്പയ്ക്ക് ഡോക്ടര്‍മാര്‍ ദീര്‍ഘകാല വിശ്രമമാണ് നിര്‍ദ്ദേശിച്ചിരുന്നത്. രോഗത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ആദ്യമായി ഈസ്റ്റര്‍ ഞായറാഴ്ച പോപ്പ് അപ്രതീക്ഷിതമായി പൊതുജനങ്ങള്‍ക്കു മുന്നില്‍ അനുഗ്രഹവുമായി എത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ 35,000 പേരടങ്ങുന്ന ജനക്കൂട്ടത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു, പോര്‍ട്ടിക്കോയില്‍ നിന്ന് അദ്ദേഹം തീര്‍ത്ഥാടകരെ അനുഗ്രഹിക്കുകയും കൈവീശുകയും ചെയ്തു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ചയിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത് .

88 വയസ്സുള്ള അദ്ദേഹം സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പോപ്പുമാരില്‍ ഒരാള്‍ കൂടിയായിരുന്നു