ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് മൂന്ന് ദിവസം രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും സംസ്കാരം നടക്കുന്ന ദിവസവും ദുഃഖാചരണത്തിനാണ് തീരുമാനം. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും സര്‍ക്കാര്‍ ആഘോഷങ്ങള്‍ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. പാപ്പയുടെ .സംസ്കാരത്തിന് പ്രത്യേക പ്രതിനിധി സംഘത്തെ അയക്കും. ചടങ്ങില്‍ പങ്കെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അതേസമയം വത്തിക്കാന്റെ താല്‍ക്കാലിക ചുമതല അമേരിക്കന്‍ കര്‍ദിനാളായ കെവിന് ഫാരെലേക്കാണ് .