പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ റെഗുലര്‍ ക്ലാസുകള്‍ പുനഃരാരംഭിച്ചു; പുതിയ നിയന്ത്രണങ്ങളോടെ കോളേജ് ഹോസ്റ്റല്‍

Jaihind Webdesk
Monday, March 11, 2024

വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ അഞ്ചുദിവസത്തിന് ശേഷം റെഗുലര്‍ ക്ലാസുകള്‍ പുനഃരാരംഭിച്ചു. സിദ്ധാർത്ഥന്‍റെ മരണത്തെ തുടർന്നായിരുന്നു കോളേജ് പൂട്ടിയത്. അതേസമയം കോളേജ് ഹോസ്റ്റലില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുകയാണ്. ഹോസ്റ്റലിലെ മൂന്ന് നിലകളിലും വാര്‍ഡന്മാരെ നിയമിക്കുകയും ഹോസ്റ്റലിന്റെ മുഴുവന്‍ ചുമതല ഒരാള്‍ക്കും നല്‍കി. ഹോസ്റ്റലിൽ സിസിടിവി അടക്കം സ്ഥാപിച്ചു.

സിദ്ധാർത്ഥന്‍റെ മരണത്തില്‍ മുഖ്യപ്രതികളായ അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും. ഇതുവരെ കേസില്‍ 20 പേരെയാണ് പ്രതിച്ചേർത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. സിന്‍ജോ ജോണ്‍സന്‍, ആര്‍.എസ് കാശിനാഥന്‍, അമല്‍ ഇഹ്‌സാന്‍ തുടങ്ങിയ പ്രധാന പ്രതികളെയാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. അതേസമയം പ്രതികളെ കോളേജ് ഹോസ്റ്റലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.