
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി ഹരിദാസ് ആണ് മരിച്ചത്. ജയില്‍ വര്‍ക്ക്ഷോപ്പിനുള്ളിലാണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ജയില്‍ കോമ്പൗണ്ടിലെ മാനുഫാക്ചറിങ് യൂണിറ്റില്‍ ഇന്ന് രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്.