
കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ മികച്ച പോളിങാണ് രേഖപ്പെടുത്തുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ഏഴു ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് തന്നെ പല പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണാനായത്. ഉച്ച കഴിഞ്ഞും സമാനമായ സ്ഥിതിയാണുള്ളത്. വൈകിട്ട് ആറു വരെയാണ് പോളിങ്.
അതെസമയം ചില ബൂത്തുകളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായി. ഇത് വോട്ട് തുടങ്ങാനും തടസ്സപ്പെടാനും കാരണമായി. ആകെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്ക് നടക്കുന്ന മത്സരത്തില്‍ 38,994 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ശനിയാഴ്ചയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.