പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു; ആകെ 1,76,417 വോട്ടര്‍മാര്‍; ആത്മവിശ്വാസത്തില്‍ മുന്നണികള്‍

Jaihind Webdesk
Tuesday, September 5, 2023

പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭ മണ്ഡലത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടു രേഖപ്പെടുത്തേണ്ടത്. മണ്ഡലത്തില്‍ ആകെ 1,76,417 വോട്ടര്‍മാരാണുള്ളത് ഇതില്‍ 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാന്‍സ്‌ജെന്‍ഡറുകളും അടങ്ങുന്നു. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത് അയര്‍ക്കുന്നത്തും വാകത്താനത്തുമാണ്. അയര്‍ക്കുന്നം വാകത്താനം പഞ്ചായത്തുകളില്‍ 28 പോളിംഗ് ബൂത്തുകള്‍ വീതമാണുള്ളത്. ഏറ്റവും കുറവ് പോളിംഗ് ബൂത്തുകളുള്ളത് മീനടം പഞ്ചായത്തിലാണ്, 13 എണ്ണം.

26 ദിവസം നീണ്ടു നിന്ന പ്രചരണങ്ങള്‍ക്ക് ശേഷമാണ് പുതുപ്പള്ളി പോളീംഗ് ബൂത്തിലേക്ക് എത്തുന്നത്. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനടക്കം ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്