മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന് കമ്മീഷന് പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നവംബര്‍ 12ന് ആരംഭിച്ച് ഡിസംബര്‍ 7ന് തെരഞ്ഞെടുപ്പ് അവസാനിക്കും. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.
മദ്ധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി ആയിരിക്കും തെരഞ്ഞെടുപ്പ്. ഛത്തീസ് ഗഡില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഛത്തീസ്ഗഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നവംബർ 12നും രണ്ടാം ഘട്ടം 20നും നടക്കും.
മിസോറാമിലും മധ്യപ്രദേശിലും നവംബര്‍ 28നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബര്‍ 7ന് വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.
ഈ സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഒ.പി. റാവത്ത് പറഞ്ഞു.
കര്‍ണാടകയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് നടക്കും.
#WATCH Election Commission of India briefs the media in Delhi https://t.co/Vq7bcikMU1
— ANI (@ANI) October 6, 2018