2000 പിഴയിട്ട് 500 രൂപയുടെ രസീത് : പൊലീസുകാരന് സസ്‌പെന്‍ഷന്‍ ; സി.ഐക്കെതിരെ അന്വേഷണം

Jaihind Webdesk
Monday, August 9, 2021

തിരുവനന്തപുരം : ബലിതര്‍പ്പണത്തിന് പോയ വിദ്യാര്‍ത്ഥിക്ക് 2000 രൂപ പിഴയിട്ട് 500 രൂപയുടെ രസീത് നല്‍കിയ സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ സിപിഒ അരുണ്‍ ശശിയെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. സി.ഐക്കെതിരെ അന്വേഷണത്തിനും കമ്മീഷണര്‍ ഉത്തരവിട്ടു.